11:08pm 21 October 2026
NEWS
എയ്റോ ഇന്ത്യ 2025 റിപ്പോർട്ട് ചെയ്യാൻ കേരള ശബ്ദം പ്രതിനിധിക്ക് ക്ഷണം.
31/01/2025  12:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എയ്റോ ഇന്ത്യ 2025 റിപ്പോർട്ട് ചെയ്യാൻ കേരള ശബ്ദം പ്രതിനിധിക്ക് ക്ഷണം

 കൊച്ചി: ബെംഗ്ലരൂവിലെ യെലഹങ്ക വ്യോമസേനാ വിമാനത്താവളത്തിൽ ഫെബ്രുവരി 10 മുതൽ 14 വരെ നടക്കുന്ന എയ്റോ ഇന്ത്യ - 2025 പ്രദർശനം റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്നും കേരള ശബ്ദം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി തെരഞ്ഞെടുക്കപ്പെട്ടു. മധ്യകേരളത്തിൽ നിന്നുള്ള പ്രദർശനത്തിലേക്ക് ക്ഷണം ലഭിച്ച ഏക മാധ്യമ പ്രതിനിധിയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ സൈനിക എയർ ഷോയാണ് എയ്റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷനാണ് ഇത്തവണത്തേത് .ലോകത്തെ വിവിധ സൈനിക ശക്തികളുടെഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളുടെ പ്രദർശനവും പ്രകടനവും എയർഷോയുടെ സവിശേഷതകളാണ്. റഷ്യയുടെയും അമേരിക്കയുടെയും അഞ്ചാം തലമുറ ഫൈറ്റർ ജെറ്റുകൾ എയർഷോയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് എക്സിബിഷൻ ഓർഗനൈസേഷനാണ് എയർഷോ സംഘടിപ്പിക്കുന്നത്. ഇവൻ്റിൻ്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ബിസിനസ് സന്ദർശകരെ മാത്രമേ അനുവദിക്കൂ, അവസാന രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് എയർ ഷോകൾ സന്ദർശിക്കാനും ആസ്വദിക്കാനും അവസരമുണ്ട്."ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ" എന്നതാണ് ഇവൻ്റിൻ്റെ പ്രമേയം. നിരവധി ഇന്ത്യൻ, അന്തർദേശീയ പ്രതിരോധ കമ്പനികളുടെ പങ്കാളിത്തം  എയർ ഷോയുടെ പ്രത്യേകതയാണ്.
പ്രതിരോധ വകുപ്പാണ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയെ റിപ്പോർട്ടിംഗിനായി തെരഞ്ഞെടുത്തത്. പ്രതിരോധ വാർത്തകളുടെ മികവ് കണക്കിലെടുത്താണിത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img